Quantcast

നാട്ടുവൈദ്യൻ കൊല്ലപ്പെട്ട കേസിൽ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി

കേസിൽ ഒളിവിൽ പോയ ഷൈബിന്റെ സഹായികളായി പ്രവർത്തിച്ച അഞ്ചു പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല

MediaOne Logo

Web Desk

  • Published:

    24 May 2022 1:24 AM GMT

നാട്ടുവൈദ്യൻ കൊല്ലപ്പെട്ട കേസിൽ ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി
X

മലപ്പുറം: നിലമ്പൂരിൽ നാട്ടുവൈദ്യൻ ഷാബാ ശരീഫ്‌ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ് ഉൾപ്പെടെയുള്ള പ്രതികളിൽ നിന്നുള്ള ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായതോടെ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും വേണ്ടി കഴിഞ്ഞ 17നാണ് 7ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നത്.

മൂന്നു പ്രതികളെയും വയനാട്, മൈസൂർ, നിലമ്പൂർ, എടവണ്ണ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ ഒളിവിൽ പോയ ഷൈബിന്റെ സഹായികളായി പ്രവർത്തിച്ച അഞ്ചു പ്രതികളെ പൊലീസിന് ഇനിയും പിടികൂടാനായിട്ടില്ല.


The first phase of evidence collection, including that of Shaibin Ashraf, the main accused in the murder of traditional healer Shaba Shareef in Nilambur, has been completed.

TAGS :

Next Story