ഇടുക്കിയിൽ ഓട്ടോഡ്രൈവറെ സിഐ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ആശുപത്രി ചെലവ് ഉൾപ്പെടെ വഹിക്കാമെന്ന ഉറപ്പിൽ മുരളീധരൻ പരാതി നൽകാതെയിരിക്കുകയായിരുന്നു

ഇടുക്കി: ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൂട്ടാർ സ്വദേശി മുരളീധരനെ കമ്പംമേട്ട് സിഐ ഷമീർ ഖാൻ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവം വിവാദമായതോടെ എഎസ്പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി.
ഡിസംബർ 31 ന് സുഹൃത്തുക്കൾക്കൊപ്പം പുതുവൽസരാഘോഷത്തിനെത്തിയപ്പോൾ ഷമീർ ഖാൻ മർദിച്ചെന്നാണ് മുളീധരൻ്റെ പരാതി. മുഖത്ത് അടിയേറ്റ മുരളീധരൻ്റെ പല്ല് ഒടിഞ്ഞു. ആശുപത്രി ചെലവ് വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നെന്നും ഇതാണ് പരാതി നൽകുവാൻ താമസിച്ചതെന്നും മുരളീധരൻ പറയുന്നു. കട്ടപ്പന ഡിവൈഎസ്പി ക്ക് പരാതി നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം രാത്രിയിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന പരാതിയെ തുടർന്നാണ് സിഐ സ്ഥലത്ത് എത്തിയതെന്നാണ് ഒദ്യോഗിക വിശദീകരണം. എഎസ്പി റിപ്പോർട്ട് സമർപ്പിച്ചാൽ തുടർ നടപടികളുണ്ടാകുമെന്നും ജില്ലാപോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് അറിയിച്ചു.
Adjust Story Font
16