പാലക്കാട് ഉമ്മിനിയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു
പുലിക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി
പാലക്കാട് ഉമ്മിനിയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ്കൂട് സ്ഥാപിച്ചു. പുലി പ്രസവിച്ച് കിടന്നിരുന്ന വീട്ടിൽ തന്നെയാണ് കൂട് വെക്കുക. കുഞ്ഞുങ്ങളെ തിരഞ്ഞ് പുലിവരുമ്പോൾ കെണിയിൽ വീഴുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.
കഴിഞ്ഞ ദിവസമാണ് ധോണി വനമേഖലയോട് ചേർന്നുള്ള തകർന്ന വീട്ടിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പൂട്ടിയിട്ട വീട്ടിലാണ് പുലി പ്രസവിച്ചത്. പുലിക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തള്ളപ്പുലിയെ കണ്ടെത്താനായില്ല. തുടർന്നാണ് കൂട് വെക്കാൻ തീരുമാനിച്ചത്. ജനവാസ മേഖലയായതിനാൽ ആശങ്കയിലാണ് നാട്ടുകാർ .
Next Story
Adjust Story Font
16