Quantcast

വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പു സംഘം സംസ്ഥാനത്ത് സജീവം

അഞ്ചുലക്ഷം മുതല്‍ എട്ടു ലക്ഷം വരെയാണ് തട്ടിപ്പ് സംഘം വിസക്ക് ഈടാക്കുക

MediaOne Logo

ijas

  • Updated:

    2022-04-17 01:29:52.0

Published:

17 April 2022 1:27 AM GMT

വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പു സംഘം സംസ്ഥാനത്ത് സജീവം
X

കാസര്‍കോഡ്: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് സജീവം. തട്ടിപ്പിന് ഇരയായ നിരവധി പേർ നാട്ടിലേക്ക് മടങ്ങാനാവാതെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. റഷ്യ, തുര്‍ക്കി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘമാണ് സജീവമായത്. അഞ്ചുലക്ഷം മുതല്‍ എട്ടു ലക്ഷം വരെയാണ് സംഘം വിസക്ക് ഈടാക്കുക.

കാസര്‍കോട് തൃക്കരിപ്പൂര്‍ വൈക്കത്ത് സ്വദേശികളായ രഞ്ചിത്ത്, ബിനീഷ് കുമാര്‍, എം.കെ മധു എന്നിവർ കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് വിസക്ക് പണം നല്‍കിയത്. ബാങ്ക് മുഖേനെയും നേരിട്ടും പണം നല്‍കുകയായിരുന്നു. നവംബര്‍ രണ്ടിന് ഡല്‍ഹി വഴി റഷ്യയിൽ എത്തി. റഷ്യയിൽ എല്ലാ സൗകര്യവും ഒരുക്കുമെന്നായിരുന്ന വാഗ്ദാനം. എന്നാല്‍ എല്ലാം വ്യാജ വാഗ്ദാനങ്ങളായിരുന്നു. റഷ്യയില്‍ നിന്ന് പോര്‍ച്ചുഗലിലെത്തിച്ച് തൊഴില്‍ ഏര്‍പ്പാടാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ അതുണ്ടായില്ല. പിന്നീട് റഷ്യയില്‍ തുടരാന്‍ സാധിക്കാതെയായതോടെ വീട്ടുകാരുടെ സഹായത്തില്‍ നാട്ടില്‍ തിരികെയെത്തുകയായിരുന്നു. നിരവധി പേർ തട്ടിപ്പിനിരയായി അവിടെ കുടുങ്ങിക്കിടക്കുന്നതായി ഇവർ പറയുന്നു.

തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കണ്ണൂര്‍ രാമന്തളി സ്വദേശി ഉമേശന്‍, എറണാകുളം സ്വദേശി ഷൈന്‍ സുരേഷ് എന്നിവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.

TAGS :

Next Story