Quantcast

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു

മെയ് നാലിനാണ് യോഗം

MediaOne Logo

Web Desk

  • Updated:

    2022-04-27 08:32:41.0

Published:

27 April 2022 8:31 AM GMT

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു
X

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. സിനിമ സംഘടനകളുടെ യോഗമാണ് വിളിച്ചത്. മെയ് നാലിനാണ് യോഗം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഡബ്ലൂ.സി.സി അടക്കം റിപ്പോർട്ട് പുറത്തു വിടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് പഠിച്ച് നടപ്പാക്കാൻ ഉന്നതതല ഉദ്യോഗസ്ഥസമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. റിപ്പോർട്ടിൻമേൽ ചർച്ച ചെയ്യാൻ എല്ലാ സിനിമസംഘടനകളെയും സർക്കാർ ക്ഷണിച്ചിട്ടുണ്ട്.

അതേസമയം വിജയ്ബാബുവിനെതിരായ ബലാത്സഗ പരാതിയിൽ പരാതിക്കാരിയെ പരസ്യമായി അപമാനിച്ചതിനെ അപലപിച്ച് ഡബ്ലിയു.സി.സി. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു എന്ന് ഡബ്ലിയു.സി.സി ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു. കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു.

തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യർത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാർദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

TAGS :

Next Story