ശമ്പള പരിഷ്കരണം: സമരം ചെയ്യുന്ന ഡോക്ടർമാരെ സർക്കാർ ചർച്ചക്ക് വിളിച്ചു
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സമരം ചെയ്യുന്ന ഡോക്ടർമാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് ആരോഗ്യ മന്ത്രിയുമായുള്ള ചർച്ച.സെക്രട്ടേറിയറ്റിന് മുന്നിൽ ഡോക്ടമാർ നിൽപ്പ് സമരം നടത്തുകയാണ്.
സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിന്റെ സേവനം പൂർണ്ണമായും നിർത്തലാക്കി ഡോക്ടർമാരെ പിരിച്ചുവിട്ടതിലും, ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് സമരം.
ആവശ്യങ്ങൾ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അനുകൂല നടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ് ഡോക്ടർമാരുടെ പരസ്യ പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 16 ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്നും കെ.ജി.എം.ഒ അറിയിച്ചു.
Next Story
Adjust Story Font
16