അടുത്തമാസം സൗദി അറേബ്യയില്‍ ലോക കേരളസഭ സംഘടിപ്പിക്കാന്‍ സർക്കാർ നീക്കം
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ലോക കേരള സഭ നടത്തുന്നത്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ലോക കേരള സഭയുമായി സർക്കാർ. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ ലോക കേരള സഭ നടത്താനാണ് നീക്കം. മേഖല സമ്മേളനം നടത്താനായി സർക്കാർ കേന്ദ്രത്തിന് അപേക്ഷ നല്‍കി. സൗദി സമ്മേളനം നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നുവെന്നാണ് സർക്കാർ വിശദീകരണം
ജൂണില്‍ അമേരിക്കയില്‍ നടന്ന ലോക കേരള സഭ സമ്മേളനം ചെറിയ തലവേദനയല്ല സർക്കാരിന് ഉണ്ടാക്കിയത്. മുഖ്യമന്ത്രി അടക്കമുള്ളവരോട് വേദി പങ്കിടാന്‍ സ്പോണ്‍സർഷിപ്പ് ആവശ്യപ്പെട്ടത് അടക്കം വലിയ വിവാദമുണ്ടാക്കിയിരിന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ ധൂർത്ത് നടത്തുന്നുവെന്നായിരിന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന വിമർശനം. ഇതിന് പിന്നാലെയാണ് അടുത്ത ലോക കേരള സഭയുമായി സർക്കാർ വരുന്നത്.
17 മുതൽ 22 വരെയാണ് മുഖ്യമന്ത്രിയുടേ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ യാത്ര. ഇതിന് അനുമതി തേടി സംസ്ഥാനം കേന്ദ്ര സർക്കാറിനെ സമീപിച്ചിട്ടുണ്ട്. കേന്ദ്രം അനുകൂലമായി പ്രതികരിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. ലോക കേരള സഭ സമ്മേളനത്തോടൊപ്പം നിക്ഷേപക സംഗമം നടത്താനും സൗദി ഭരണാധികാരികളെ കാണാനും ശ്രമിക്കുന്നുണ്ട്.
Adjust Story Font
16