പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; 238 പേരുടെ സ്വത്ത് കണ്ടെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയില്‍
എറണാകുളം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ട് കെട്ടിയതിന്റെ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. 248 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായി റിപ്പോർട്ടിലുണ്ട്. കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 126 ഇടങ്ങളിലാണ് ജപ്തി നടന്നത്. ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശത്തെ തുടർന്നാണ് വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയത്.
ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്തവർക്കും ജപ്തി നോട്ടീസ് നൽകിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഹർത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ് നൽകിയിട്ടുണ്ട്. ഹർത്താൽ സമയത്ത് വിദേശത്തായിരുന്നവർക്കും ഗൾഫിൽ സ്ഥിരതാമസമാക്കിയവർക്കും നോട്ടീസ് ലഭിച്ചതായി ആരോപണമുണ്ട്.
Adjust Story Font
16