Quantcast

വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ട്, സാധനങ്ങളുടെ കുറവ് പരിഹരിക്കും; മന്ത്രി ജി. ആര്‍. അനില്‍

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കളക്ടർമാരുടെ നേതൃത്വത്തിൽ സ്ക്വാർഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-08-05 12:40:13.0

Published:

5 Aug 2023 12:35 PM GMT

Food and Civil Supplies G R Anil
X

 ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍. പതിമൂന്നിന സാധനങ്ങളിൽ ചിലത് കുറവ് വന്നിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

കേരളത്തിൽ പൊതുവിതരണരം​​ഗം സുശക്തമാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത് പോലെ മെച്ചപ്പെട്ട മാതൃക കാണിക്കാൻ കഴിയില്ല. ആവശ്യത്തിനുളള ഭക്ഷ്യധാന്യങ്ങൾ കേന്ദ്രസർക്കാർ നൽകുന്നില്ലെന്ന യാതാർഥ്യം ആരും കാണുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. അതുപോലെ, ഓണചന്ത മികച്ച രീതിയിൽ നടത്തും. ഓണത്തിന് ആവശ്യമായ സാധനങ്ങൾ ജനങ്ങൾക്ക് എത്തിക്കും മന്ത്രി അറിയിച്ചു.

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കേരളത്തിൽ വ്യാപകമായിട്ടില്ല. ഇത് തടയാൻ കളക്ടർമാരുടെ നേതൃത്വത്തിൽ സ്ക്വാർഡുകൾ പ്രവർത്തിക്കുന്നു. കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് കേന്ദ്രം ദുർബലമാക്കിയ സാഹചര്യത്തിൽ പലതിലും ആക്ഷൻ എടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയാത്ത അവസ്ഥയായി. വസ്തുതയും യാഥാർത്ഥ്യവും മറച്ചുവെച്ച് പലതും പെരുപ്പിച്ച് കാണിക്കുകയാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story