Quantcast

കുറ്റവാളികളെ സർക്കാർ സംരക്ഷിച്ചു; മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി

കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി വിജയനും സജി ചെറിയാനും നടത്തിയത് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

MediaOne Logo

Web Desk

  • Updated:

    2024-08-25 00:56:03.0

Published:

25 Aug 2024 12:55 AM GMT

കുറ്റവാളികളെ സർക്കാർ സംരക്ഷിച്ചു; മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി
X

തിരുവനന്തപുരം:ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാതെ കുറ്റവാളികളെ സർക്കാർ സംരക്ഷിച്ചെന്ന് ആരോപിച്ച് ഗവർണർക്ക് പരാതി. അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെയും സാംസ്കാരിക മന്ത്രിയെയും തൽസ്ഥാനത്ത് നിന്നും നീക്കണമെന്നാണ് പ്രധാന ആവശ്യം. കോൺഗ്രസ് വക്താവും സുപ്രിംകോടതി അഭിഭാഷകനുമായ അനിൽ ബോസ് ആണ് പരാതി നൽകിയത്.

ചലച്ചിത്രമേഖലയിലെ നടികൾ അടക്കമുള്ള സ്ത്രീകൾ നേരിട്ട ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ മറച്ചു​െവച്ചു എന്നാണ് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും എതിരായ പരാതി. കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചു. ഇതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി വിജയനും സജി ചെറിയാനും നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പീഡനത്തിന് ഇരയായവരുടെ 16 മൊഴികളും കമ്മിറ്റി മുൻപാകെ അവർ ഹാജരാക്കിയ 31 ഓഡിയോ -വീഡിയോ ക്ലിപ്പുകളും അടങ്ങുന്ന റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. ഭരണ ഘടനയുടെ 164 ആർട്ടിക്കിൾ പ്രകാരം ഗവർണറിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നടപടി എടുക്കണമെന്നാണ് ആവശ്യം.

ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മൂടിവച്ചിരിക്കുന്നത്. ഇത്തരത്തിൽ ഗുരുതരമായ കുറ്റകൃത്യം അറിഞ്ഞാൽ മറച്ചുവയ്ക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സാധാരണക്കർക്കെതിരെ പോലും ശക്തമായ നിയമനടപടി സ്വീകരിക്കാമെന്നിരിക്കെയാണ് ഉത്തരവാദിത്വപ്പെട്ട പദവിയിൽ ഇരിക്കുന്നവർ വീഴ്ചകാട്ടിയതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയുന്ന 2013 പോഷ് ആക്റ്റും ഭാരതീയ ന്യായസംഹിതയിലെ 64 കൂടാതെ 74 മുതൽ 79 വരെയുള്ള സെക്ഷൻ പ്രകാരവും കുറ്റകൃത്യം നടന്നുകഴിഞ്ഞു. സ്ത്രീകൾക്കെതിരെ തൊഴിലിടങ്ങളിൽ ലൈംഗിക പീഡനവും ചൂഷണവും നടന്നിട്ടുണ്ടെന്ന് ഹേമ കമ്മിറ്റി അടിവരയിടുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കിയാണ് മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും എതിരെ നടപടി ആവശ്യപ്പെടുന്നത്.

TAGS :

Next Story