സമരം തുടരുന്ന പിജി ഡോക്ടറുമാരുമായി സര്‍ക്കാരിന്‍റെ ചര്‍ച്ച ഇന്ന്
ചർച്ചക്കുള്ള സർക്കാരിന്‍റെ സന്നദ്ധത സമരക്കാർ അംഗീകരിക്കുകയായിരുന്നു
സമരം തുടരുന്ന പിജി ഡോക്ടറുമാരുമായി സര്‍ക്കാരിന്‍റെ ചര്‍ച്ച ഇന്ന്. ആരോഗ്യമന്ത്രി വീണ ജോർജാണ് പിജി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുക. ചർച്ചക്കുള്ള സർക്കാരിന്‍റെ സന്നദ്ധത സമരക്കാർ അംഗീകരിക്കുകയായിരുന്നു. പിജി ഡോക്ടർമാരുടെ പ്രധാന ആവശ്യമായിരുന്ന നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരുടെ നിയമന നടപടികൾ തുടരുകയാണ്. ആരോഗ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഹൌസ് സര്‍ജന്‍മാര്‍ തുടര്‍ സമരം വേണ്ടെന്ന് വച്ചിട്ടുണ്ട്.
പിജി ഡോക്ടർമാരുടെ ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നു ഐ.എം.എ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് ഐ.എം.എ ദേശീയ പ്രസിഡന്‍റ് ഡോക്ടർ ജെ.എ ജയലാൽ പറഞ്ഞു. കോവിഡ് കാലമായതിനാൽ ഡോക്ടർമാർക്ക് അധിക ജോലി ഭാരമാണ്. പി.ജി. പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടർമാരെ നിയമിക്കുകയോ ചെയ്യണമെന്നും ഡോക്ടർ ജെ.എ.ജയലാൽ പറഞ്ഞു.
Adjust Story Font
16