Quantcast

സർവകലാശാലകളിലെ വിസി നിയമനം; ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും

സിൻഡിക്കേറ്റ് തലത്തിൽ കോടതിയെ സമീപിക്കാനും ആലോചന

MediaOne Logo

Web Desk

  • Published:

    29 Jun 2024 4:12 AM GMT

kerala governor
X

എറണാകുളം: സർവകലാശാലകളിലെ വിസി നിയമനത്തിൽ ഗവർണർക്കെതിരെ നിയമപരമായി നീങ്ങാൻ സംസ്ഥാന സർക്കാർ നീക്കം. പുതിയ സെർച്ച് കമ്മിറ്റികൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് സർക്കാരിന്റെ വാദം. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം ഉടൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. സിൻഡിക്കേറ്റ് തലത്തിൽ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

ദീർഘ നാളുകളായി സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളെ താൽക്കാലിക വിസിമാർ ആണ് നയിക്കുന്നത്. സ്ഥിരം വിസി നിയമനത്തിന് പലതവണ ഗവർണർ സർവകലാശാലകളുടെ പ്രതിനിധികളെ ആവശ്യപ്പെട്ടിരുന്നെങ്കിലും സർവകലാശാല ബില്ലുകളിൽ തീരുമാനം ആയശേഷം ബാക്കി നടപടി എന്നതായിരുന്നു സര്ക്കാര് നിലപാട്. ഇതോടെയാണ് ഗവർണറുടെ അറ്റകൈ പ്രയോഗം.

ആറ് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന് ഗവർണർ സ്വന്തം നിലക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചു. സെനറ്റ് നോമിനികൾ ഇല്ലാതെയാണ് സെർച്ച് കമ്മിറ്റികൾ തയ്യാറാക്കിയിരിക്കുന്നത്. സർവകലാശാല ബില്ലുകളിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതിനാൽ നിയമനം സാധ്യമല്ല എന്നാണ് സർക്കാർ നിലപാട്.

TAGS :

Next Story