കായികമേളാ വിലക്കിൽ സമവായ ചർച്ചയ്ക്ക് സർക്കാരിനെ സമീപിക്കും; മാർ ബേസിൽ സ്കൂൾ
പ്രതിഷേധം വൈകാരിക പ്രകടനമെന്ന് സ്‌കൂള്‍ മാനേജര്‍ പറഞ്ഞു
എറണാകുളം: സ്കൂൾ കായിക മേളയിലെ വിലക്കിൽ സമവായ ചർച്ചയ്ക്കായി സർക്കാരിനെ സമീപിക്കുമെന്ന് കോതമംഗലം മാർ ബേസിൽ സ്കൂൾ. കുട്ടികളുടെ വൈകാരിക പ്രകടനമാണ് മേളയിൽ ഉണ്ടായതെന്ന് മാർ ബേസിൽ സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ പറഞ്ഞു.
കുട്ടികളുടെ ഭാവി മുന്നിൽ കണ്ടാണ് സമവായത്തിന് ശ്രമിക്കുന്നതെന്നും പ്രതിഷേധത്തിന് മാനേജ്മെൻ്റിനോ അധ്യാപകർക്കോ ബന്ധമില്ലെന്നും ജോർജ് കൂർപ്പിള്ളിൽ പറഞ്ഞു. പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 26 വര്‍ഷമായി കായികമേളയില്‍ സജീവമായ ഒരു സ്‌കൂളാണ് കോതമംഗലം മാർ ബേസിൽ. നിലവില്‍ 150 കുട്ടികള്‍ക്ക് ഈ സ്‌കൂളില്‍ തന്നെ താമസിച്ച് പരിശീലനം നടത്താനുള്ള സൗകര്യവും സ്‌കൂള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്നലെയായിരുന്നു സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന വേദിയിൽ പ്രതിഷേധിച്ചതിന് തിരുന്നാവായ നാവാമുകുന്ദ സ്കൂളിനെയും കോതമംഗലം മാർ ബേസിൽ സ്കൂളിനെയും കായികമേളയിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്കിയത്. കായിക മേളയുടെ സമാപന ചടങ്ങില്‍ അധ്യാപകരും കുട്ടികളുമായി നടത്തിയ പ്രതിഷേധം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചായിരുന്നു നടപടി ഉണ്ടായിരുന്നത്.
Adjust Story Font
16