നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചു
പതിനൊന്ന് ബില്ലുകളായിരുന്നു നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചത്.
തിരുവനന്തപുരം: സർക്കാരുമായുള്ള തർക്കം തുടരുന്നതിടെ അഞ്ച് ബില്ലുകളില്‍ ഗവർണർ ഒപ്പുവെച്ചു. വിവാദമില്ലാത്ത ബില്ലുകളിൽ ആണ് ഗവർണർ ഒപ്പിട്ടത്. കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് ഭേദഗതി, പി.എസ്.സി കമ്മീഷൻ ഭേദഗതി, കേരള ജ്വല്ലറി വർക്കേഴ്സ് ക്ഷേമനിധി ബോർഡ് ഭേദഗതി, ധന ഉത്തരവാദിത്വ ബിൽ എന്നിവയാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. സർവകലാശാല, ലോകായുക്ത ബില്ലുകൾ ഒഴികെയുള്ളവയിലാണ് ഗവർണർ ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടത്. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദേശിക്കണമെന്ന ആവശ്യത്തിൽ കേരള സർവകലാശാല നിയമോപദേശം തേടും. പതിനൊന്ന് ബില്ലുകളായിരുന്നു നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചത്.
ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നും നേരത്തെ തന്നെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പോവുന്ന ഗവര്‍ണര്‍ ഗുവാഹത്ത്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം ഒക്ടോബര്‍ മൂന്നിനാണ് മടങ്ങിയെത്തുക.
Adjust Story Font
16