കേരള-കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പറുകളിലെ വീഴ്ച; ഗവർണർ വി.സിമാരോട് വിശദീകരണം തേടി
കേരള സർവകലാശാല ബിരുദ പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയ സംഭവത്തിലും വിശദീകരണം തേടിയിട്ടുണ്ട്.
കേരള - കണ്ണൂർ സർവ്വകലാശാലകളിലെ ചോദ്യപേപ്പറുകളിൽ വന്ന വീഴ്ചയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. ഇരു സർവകലാശാലയുടെയും വി.സിമാരോടാണ് വിശദീകരണം തേടിയത്. കേരള സർവകലാശാല ബിരുദ പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയ സംഭവത്തിലും വിശദീകരണം തേടിയിട്ടുണ്ട്.
മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിലുള്ള ചോദ്യങ്ങൾ തന്നെ അതേപടി ഈ വർഷവും ചോദ്യപേപ്പറുകളിൽ ഉപയോഗിച്ചത് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. കണ്ണൂർ സർവ്വകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മുൻ വർഷത്തെ ചോദ്യങ്ങൾ തന്നെ ഈ വർഷവും നൽകുകയായിരുന്നു. ഇതേ കാരണത്താൽ കേരള സർവകലാശാല ബി.എ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയുടെ ഏപ്രിൽ ആറിന് നടത്തിയ പരീക്ഷ റദ്ദാക്കി കഴിഞ്ഞ ദിവസം വീണ്ടും നടത്തുകയായിരുന്നു.
രണ്ട് സർവകലാശാലകളിലും മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതായി സർവകലാശാലയ്ക്ക് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് വി.സി മാർ പരീക്ഷകൾ റദ്ദാക്കിയത്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ വിസിമാരോട് വിശദീകരണം ആരാഞ്ഞത്.
Adjust Story Font
16