Quantcast

ഗവർണറുടെ നടപടി ബുദ്ധിമുട്ടുണ്ടാക്കുന്നു; നേരിട്ട് ഹാജരാകില്ല; കണ്ണൂർ വി.സി

അഭിഭാഷകൻ മുഖേനയാണ് ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് മറുപടി നൽകിയത്

MediaOne Logo

Web Desk

  • Published:

    7 Nov 2022 2:17 PM GMT

ഗവർണറുടെ നടപടി ബുദ്ധിമുട്ടുണ്ടാക്കുന്നു; നേരിട്ട് ഹാജരാകില്ല; കണ്ണൂർ വി.സി
X

കണ്ണൂര്‍: ഗവര്‍ണറുടെ ഹിയറിങ്ങിന് നേരിട്ട് ഹാജരാകില്ലെന്ന് കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രൻ. കോടതിയെ അറിയിച്ച കാര്യങ്ങൾ തന്നെയാണ് ഗവർണറെയും അറിയിച്ചത്. 24 ന് കോടതിയിൽ റിട്ട് കൊടുത്തിരുന്നു. അത് തന്നെയാണ് മറുപടി കൊടുത്തത്. ഇ മെയിലായും സ്പീഡ് പോസ്റ്റയും അയച്ചു- ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.

അതേസമയം കാരണം കാണിക്കൽ നോട്ടീസിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ മറുപടി നൽകി. അഭിഭാഷകൻ മുഖേനയാണ് ഗോപിനാഥ് രവീന്ദ്രൻ ഗവര്‍ണര്‍ക്ക് മറുപടി നൽകിയത്. നിയമനത്തിൽ ചട്ടലംഘനമെന്ന ആരോപണം തള്ളിയാണ് കണ്ണൂർ വി.സിയുടെ മറുപടി. പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ നൽകിയ സമയ പരിധി ഇന്ന് അവസാനിരിക്കെയാണ് വി സി മറുപടി നൽകിയത്.

ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സംസ്ഥാനത്തെ പത്ത് സർവകലാശാല വി.സിമാരോട് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്. നവംബർ മൂന്നാം തീയതിക്കകം രേഖാമൂലം മറുപടി നൽകണമെന്നായിരുന്നു ആദ്യ നിർദ്ദേശം. എന്നാൽ നേരിട്ട് വിശദീകരണം നൽകുന്നതിനായി നവംബർ ഏഴാം തീയതി വരെ സമയപരിധി നീട്ടി.കണ്ണൂർ കുസാറ്റ് കാലിക്കറ്റ് സർവകലാശാല വി സിമാരാണ് ഏറ്റവും അവസാനമായി മറുപടി നൽകിയത്.

യുജിസി മാനദണ്ഡം അനുസരിച്ചുള്ള യോഗ്യതയുണ്ടെന്ന വാദത്തിൽ വി.സിമാർ എല്ലാവരും ഉറച്ചുനിന്നു . വി.സിമാരുടെ ഹർജികൾ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെ കോടതി നിലപാട് കൂടി അറിഞ്ഞ ശേഷം നടപടി സ്വീകരിക്കാനാണ് രാജ്ഭവന്റെ നീക്കം.

TAGS :

Next Story