Quantcast

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ പറന്നത് 105.3 മണിക്കൂർ, ചെലവായത് 22. 21 കോടിരൂപ

ഓരോ മണിക്കൂറും പറക്കാൻ സർക്കാരിന് ചെലവാകുക 21.09 ലക്ഷം രൂപയാണ്

MediaOne Logo

Web Desk

  • Updated:

    5 Oct 2021 4:30 AM

Published:

5 Oct 2021 4:24 AM

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ പറന്നത് 105.3 മണിക്കൂർ, ചെലവായത് 22. 21 കോടിരൂപ
X

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ ഇതുവരെ പറന്നത് 105.3 മണിക്കൂർ. സർക്കാരിന്‍റെ വിവിധ ആവശ്യങ്ങൾക്കായാണ് ഹെലികോപിടർ 105.3 മണിക്കൂർ പറന്നത്.

ഓരോ മണിക്കൂറും പറക്കാൻ സർക്കാരിന് ചെലവാകുക 21.09 ലക്ഷം രൂപയാണ്. ഈ ഇനത്തിൽ 22. 21 കോടിരൂപയാണ് ആകെ ചിലവായത്. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ , വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകളുടെ സഞ്ചാര പാത നിരീക്ഷണം, സംസ്ഥാനത്തെ അതിര്‍ത്തി, തീരപ്രദേശ, വനമേഖല, വിനോദ സഞ്ചാര, തീര്‍ഥാടന മേഖലകള്‍ എന്നിവയുടെ നിരീക്ഷണത്തിനും അടിയന്തര ഘട്ടത്തില്‍ പൊലീസ് ഫോഴ്സിന്‍റേയും വിശിഷ്ഠ വ്യക്തികളുടെ യാത്രകള്‍ക്കുമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ പി അനില്‍കുമാറിന്‍റേയും കെ ബാബുവിന്‍റേയും ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.


TAGS :

Next Story