മാസപ്പടി ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി
ഹരജിക്കാരൻ മരിച്ച വിവരം അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയത്
എറണാകുളം: മാസപ്പടി ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഹരജിക്കാരൻ മരിച്ച വിവരം അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയത്.
ഇന്ന് രാവിലെയാണ് പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ രാവിലെ ചെന്ന് വിളിച്ചുനോക്കിയിട്ടും വാതിൽ തുറക്കാത്തതിനാൽ നാട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഗിരീഷ് ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ ഹരജിക്കാരനായിരുന്നു ഗിരീഷ്.
പാലാരിവട്ടം അഴിമതി, വീണ വിജയനെതിരായ മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹരജി നൽകിയിട്ടുണ്ട്. മാസപ്പടിക്കേസിൽ ഹരജി വിജിലൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഗിരീഷിന്റെ മരണം.
Adjust Story Font
16