കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ ഹരജി ഹൈക്കോടതി തീർപ്പാക്കി
രാത്രി ജീവിതം വിദ്യാർഥികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും സംസ്ഥാനം അതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ പ്രാപ്തമായിട്ടില്ല. ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾ നാളെ മാറി മറിയുമെന്ന് പ്രത്യാശിക്കുന്നതായും കോടതി
സുരക്ഷയും മാതാപിതാക്കളുടെ ആശങ്കയും പരിഗണിച്ച് മാത്രമേ ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് രാത്രി സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാൻ കഴിയൂവെന്ന് ഹൈക്കോടതി.
സർക്കാർ ഇറക്കിയ ഉത്തരവ് അടിസ്ഥാന അച്ചടക്കം ഉറപ്പാക്കുന്നതാണ്. രാത്രി ജീവിതം വിദ്യാർഥികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും സംസ്ഥാനം അതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ പ്രാപ്തമായിട്ടില്ല. ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾ നാളെ മാറി മറിയുമെന്ന് പ്രത്യാശിക്കുന്നതായും കോടതി പറഞ്ഞു.
സാമൂഹ്യനവോത്ഥാനത്തിന് ചൂണ്ടുവിരലായ ഹരജിക്കാർ ഹീറോകളാണ്. യു.ജി.സി ഗൈഡ്‌ലൈൻസ് അനുസരിച്ച് ക്യാംപസുകളിൽ ലൈംഗികാതിക്രമത്തിന് പരാതിപ്പെടാനുള്ള ഐ.സി.സി കൾ പ്രവർത്തിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ ഹരജി തീർപ്പാക്കുന്ന വേളയിലാണ് കോടതിയുടെ പരാമർശം. രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ നിന്നും ക്യാമ്പസിനുള്ളിലേക്ക് പോകാൻ വാർഡന്റെ അനുമതി മതിയാകും. മറ്റാവശ്യങ്ങൾക്ക് 9.30ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷകർത്താക്കളുടെ അനുമതി വേണമെന്നും കോടതി പറഞ്ഞു.
Adjust Story Font
16