ഇടവേള ബാബുവിന് എതിരായ പീഡന പരാതി സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി
കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ഇടവേള ബാബു സമർപ്പിച്ച ഹരജിയിലാണ് നടപടി
കൊച്ചി: ഇടവേള ബാബുവിനെ എതിരായ പീഡന പരാതി സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസിലാണ് നടപടി. കേസ് അവസാനിപ്പിക്കണമെന്ന് കാട്ടി ഇടവേള ബാബു സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.
'അമ്മ'യിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. കേസിൽ ബാബുവിനെ സെപ്തംബറിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
Next Story
Adjust Story Font
16