Quantcast

സിനിമാ സെറ്റുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി

സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയാണ് ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-03-17 06:18:49.0

Published:

17 March 2022 5:32 AM GMT

സിനിമാ സെറ്റുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി
X

സിനിമാ ചിത്രീകരണ സെറ്റുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി. സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയാണ് ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ സംസ്ഥാന വനിതാ കമ്മീഷനും കക്ഷി ചേര്‍ന്നിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ 2018ലാണ് ഡബ്ല്യു.സി.സി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31നാണ് ഹരജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്.

അതേസമയം, മലയാളസിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് കഴിഞ്ഞ ദിവസം സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്. അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും ഉടനടി പഠിച്ച് നിയമനിർമാണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story