Quantcast

വധ ഗൂഢാലോചനക്കേസ് റദ്ദാക്കണം; ദിലീപിന്‍റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

ഏറെ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിൽ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂർജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കേസ് തന്നെ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി

MediaOne Logo

Web Desk

  • Published:

    11 Feb 2022 1:18 AM GMT

വധ ഗൂഢാലോചനക്കേസ് റദ്ദാക്കണം; ദിലീപിന്‍റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
X

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നടൻ ദിലീപിന്‍റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

ഏറെ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിൽ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂർജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കേസ് തന്നെ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി. നേരത്തെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹരജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ജാമ്യം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടന്‍ സുപ്രിം കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം ഗൂഢാലോചനാ കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം ശേഖരിച്ച ശബ്ദ സാമ്പിളുകളാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്‍റെ ഫോണുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ചാണ് തുടർ നടപടികള്‍ സ്വീകരിക്കുക. ആവശ്യമെങ്കില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും. അതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം പൊലീസ് ക്ലബ്ബില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

TAGS :

Next Story