Quantcast

കേരള സ്റ്റോറി പ്രദർശനത്തിന് സ്റ്റേ ആവശ്യപ്പെട്ട ഹരജിയിൽ എതിർകക്ഷികള്‍ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

സിനിമ റിലീസ് ചെയ്യുന്ന ദിവസമാണ് ഇനി ഹരജി പരിഗണിക്കുക

MediaOne Logo

Web Desk

  • Updated:

    2023-05-02 10:07:30.0

Published:

2 May 2023 9:57 AM GMT

കേരള സ്റ്റോറി പ്രദർശനത്തിന് സ്റ്റേ ആവശ്യപ്പെട്ട ഹരജിയിൽ എതിർകക്ഷികള്‍ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി
X

കൊച്ചി: ദ കേരള സ്റ്റോറി പ്രദർശനത്തിന് സ്റ്റേ ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ എതിർകക്ഷികള്‍ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി. പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ഭാരവാഹി അനൂപ്.വി.ആർ, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് തമന്ന സുൽത്താന എന്നിവരാണ് ഹരജി നൽകിയത്.

അനൂപ്.വി.ആറിന്‍റെ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രദർശനം തടയണമെന്ന ആവശ്യം അംഗീകരിക്കാത്ത ഹൈക്കോടതി സെൻസർബോർഡിനോട് വിശദീകരണം തേടി. സിനിമ റിലീസ് ചെയ്യുന്ന ദിവസമാണ് അടുത്ത ഹരജി പരിഗണിക്കുക.

സിനിമയുടെ ടീസർ അടക്കം വിദ്വേഷ പ്രസംഗത്തിന്‍റെ മാതൃകയിലുള്ള സന്ദേശമാണ് നൽകുന്നതെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സിനിമ കാണാതെയുള്ള ഹരജിയെക്കുറിച്ച് അനുകൂല നിലപാടെടുക്കാത്ത കോടതി ടീസർ നൽകുന്ന സന്ദേശത്തെക്കുറിച്ച് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സിനിമയിലെ വിദ്വേഷപരമായ പരാമർശങ്ങൾ എല്ലാം നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് എ.സർട്ടിഫിക്കറ്റ് നൽകിയ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. റിലീസ് തടയണമെന്ന് ഇടക്കാല ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം മുസ്‍ലിം ലീഗും വെൽഫെയർ പാർട്ടിയും സിനിമക്കെതിരെ ഇന്ന് ഹരജി നൽകും.

TAGS :

Next Story