Quantcast

ടൈപ്പ് വൺ പ്രമേഹ ബാധിതരായ സിബിഎസ്​ഇ വിദ്യാർഥികളുടെ പരീക്ഷാ സമയം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കാര്യവട്ടം സ്വദേശി ബുഷ്റ ഷിഹാബ് സമർപ്പിച്ച പരാതിയിലാണ് നടപടി

MediaOne Logo
ടൈപ്പ് വൺ പ്രമേഹ ബാധിതരായ സിബിഎസ്​ഇ വിദ്യാർഥികളുടെ പരീക്ഷാ സമയം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
X

തിരുവനന്തപുരം: സിബിഎസ്ഇ വിദ്യാർഥികളിലെ ടൈപ്പ് വൺ പ്രമേഹ ബാധിതരായവർക്കും പരീക്ഷക്ക് അധികസമയം വേണമെന്ന ആവശ്യത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കാര്യവട്ടം സ്വദേശിയായ ബുഷ്റ ഷിഹാബ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിയെ തുടർന്ന് സിബിഎസ്ഇയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

പരാതിയെ തുടർന്ന് സിബിഎസ്ഇ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ എഴുതുന്നതിനായി സംസ്ഥാനം ഇരുപത് മിനിറ്റ് അധിക സമയം നൽകുന്നുണ്ട്.

TAGS :

Next Story