Quantcast

വിദ്യാർഥിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; ഗൗരവമേറിയതെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ വിഭാഗം കേസ് അന്വേഷിക്കും

MediaOne Logo

Web Desk

  • Updated:

    2023-02-21 09:35:09.0

Published:

21 Feb 2023 9:33 AM GMT

student was made a drug carrier, Human Rights Commission,
X

കോഴിക്കോട്: വിദ്യാർഥിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം ഗൗരവമേറിയതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ലഹരിക്കടത്തിൽ കൂടുതൽ കുട്ടികള്‍ ഉള്‍പ്പെടുന്നത് വലിയ വിപത്താണെന്നും പൊലീസ് , എക്സൈസ് എന്നിവരുമായി ചേർന്ന് ബോധവൽക്കരണം അടക്കം നടപടി ശക്തമാക്കുമെന്നും പറഞ്ഞ മനുഷ്യാവകാശ കമ്മീഷൻ വീട്ടുകാരാണ് കൂടുതൽ കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും പുറത്ത് ഉള്ളവർക്ക് ചെയ്യാൻ പരിധിയുണ്ടെന്നും പറഞ്ഞു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ വിഭാഗം കേസ് അന്വേഷിക്കും. നിലവിലെ അന്വേഷണം ത്യപ്തികരമല്ലെന്ന കുടുംബത്തിന്‍റെ ആരോപണത്തിലാണ് നടപടി. പ്രത്യക അന്വേഷണ സംഘം കേസ് അന്വേഷിക്കമമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കേസിൽ പൊലീസ് പരാതി പോലും എഴുതി വാങ്ങിയില്ലെന്ന് പെൺകുട്ടിയുടെ അമ്മ മീഡിയവണിനോട് പറഞ്ഞു. രണ്ട് തവണ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും നടപടി ഉണ്ടായില്ല .കാരിയറായി പ്രവർത്തിച്ച 15 പേരുടെ പേരുകൾ പൊലീസിന് എഴുതി നൽകിയിരുന്നു. മയക്കുമരുന്ന് ആദ്യം ലഭിച്ചത് സ്കൂളിൽ നിന്നാണെന്നും പെൺകുട്ടിയുടെ അമ്മ മീഡിയവണിനോട് പറഞ്ഞു .

കേസിൽ പെൺകുട്ടിയുടെ അയൽവാസി പൊലീസ് പിടിയിലായിട്ടുണ്ട് . ലഹരി വിൽപ്പനയ്ക്ക് ഇയാൾക്കെതിരെ നേരത്തെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

സംഭവത്തിൽ കഴിഞ്ഞ ദിവസം പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേർക്കെതിരെയാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്‍ ലഹരിക്കടത്തിന് തന്നെ ഉപയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം വിദ്യാർത്ഥി വെളിപ്പെടുത്തിയിരുന്നു.

TAGS :

Next Story