Quantcast

കള്ളപ്പണക്കേസ്; അന്വേഷണ സമിതി റിപ്പോര്‍ട്ട് കൈമാറി, നേതൃമാറ്റം പഠിക്കാൻ സുരേഷ് ഗോപിക്ക് ചുമതല

ഇ. ശ്രീധരൻ, സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ് എന്നിവരാണ് റിപ്പോർട്ട് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2021-06-07 06:03:50.0

Published:

7 Jun 2021 5:50 AM GMT

കള്ളപ്പണക്കേസ്; അന്വേഷണ സമിതി റിപ്പോര്‍ട്ട് കൈമാറി, നേതൃമാറ്റം പഠിക്കാൻ സുരേഷ് ഗോപിക്ക് ചുമതല
X

കള്ളപ്പണക്കേസിൽ ബി.ജെ.പി ചുമതലപ്പെടുത്തിയ അന്വേഷണ സമിതി കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് കൈമാറി. ഇ. ശ്രീധരൻ, സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ് എന്നിവരാണ് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തിലെ നേതൃമാറ്റം പഠിക്കാൻ സുരേഷ് ഗോപിക്കും ചുമതല നൽകിയിട്ടുണ്ട്.

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ഈ സാഹചര്യത്തിലാണ് . ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കാള്‍ പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയതാണ് കൊടകര കുഴല്‍പ്പണക്കേസ്. ഇതാണ് സത്യാവസ്ഥ അറിയാന്‍ കമ്മീഷനെ വച്ചത്. ഇതോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും വലിയ തോതില്‍ പരാതി ഉയര്‍ന്നിരുന്നു. നേതൃത്വത്തെ മാറ്റണം എന്നും ആവശ്യവും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ അന്വേഷിച്ച് സുരേഷ് ഗോപി എം.പിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കള്ളപ്പണക്കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നല്‍കി. ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ഹരജിയില്‍ പറയുന്നു. ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസ് ആണ് കോടതിയെ സമര്‍പ്പിച്ചത്.

TAGS :

Next Story