തൊണ്ടിമുതൽ കേസ്; വഴിത്തിരിവായ ഇന്റർപോൾ കത്ത് പുറത്ത്
ലഹരിക്കേസിൽ തൊണ്ടിമുതൽ കോടതിയിൽ നിന്ന് മാറ്റിയെന്ന് മൊഴി ലഭിച്ചുവെന്ന് കത്തിൽ പറയുന്നു
തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ ക്രമക്കേട് കേസിൽ വഴിത്തിരിവായ ഇന്റർപോൾ കത്ത് പുറത്ത്. ലഹരിക്കേസിൽ തൊണ്ടിമുതൽ കോടതിയിൽ നിന്ന് മാറ്റിയെന്ന് മൊഴി ലഭിച്ചുവെന്ന് കത്തിൽ പറയുന്നു. ആൻഡ്രൂ സാൽവദോർ സാർവലി ആസ്‌ത്രേലിയയിൽ മറ്റൊരു കേസിൽ പിടിയിലായപ്പോൾ കൂട്ടുപ്രതി നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. 1996ൽ ആസ്‌ത്രേലിയൻ പൊലീസ് ഇന്റർപോൾ മുഖേന അയച്ച കത്ത് പൊലീസ് ആദ്യം അവഗണിച്ചു. 2002 ൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് നീക്കം നടത്തിയെന്നും കത്തിൽ പറയുന്നുണ്ട്.
ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതൽ കോടതിയിൽ നിന്ന് എടുത്തതും തിരികെ നൽകിയതും ആൻറണി രാജുവാണെന്ന് മാധ്യമപ്രവർത്തകൻ സോഷ്യൽമീഡിയയിലൂടെപുറത്തുവിട്ട രേഖകളിൽ പറയുന്നു. 1994ലാണ് കേസ് എടുത്തത്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചു.കേസ് റജിസ്റ്റർ ചെയ്തിട്ട് 28 വർഷം പിന്നിടുകയാണ്.
Adjust Story Font
16