'അന്വേഷണം ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്'; എക്സാലോജിക്കിന്‍റെ ഹരജിയിലെ വിശദാംശങ്ങള്‍ പുറത്ത്
അന്വേഷണം പ്രഖ്യാപിക്കാൻ ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും കമ്പനിക്കെതിരെയുളള എല്ലാ തുടർനടപടികളും സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ എക്സാലോജിക്ക് ആവശ്യപ്പെടുന്നുണ്ട്
തിരുവനന്തപുരം: എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹരജിയുടെ വിശദാംശങ്ങൾ പുറത്ത്. എക്സാലോജിക് സൊല്യൂഷൻസിനെതിരെ നടക്കുന്ന അന്വേഷണം റദ്ദാക്കണമെന്നും അന്വേഷണം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നുമാണ് ഹരജിയിൽ പറയുന്നത്.
അന്വേഷണം പ്രഖ്യാപിക്കാൻ ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും കമ്പനിക്കെതിരെയുളള എല്ലാ തുടർനടപടികളും സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ എക്സാലോജിക്ക് ആവശ്യപ്പെടുന്നുണ്ട്.
കർണാടക ഹൈക്കോടതി അഭിഭാഷകൻ മനു പ്രഭാകർ കുൽക്കർണിയാണ് റിട്ട് ഹരജി ഫയൽ ചെയ്തത്.കെ.എസ്.ഐ.ഡി.സിയിലെ പരിശോധനയിൽ എസ്.എഫ്.ഐ.ഒ 10 വർഷത്തെ ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. ബോർഡ് മീറ്റിങ്ങിൻ്റെ മിനിറ്റ്സ് രേഖകളും ആവശ്യമായ ഡിജിറ്റൽ രേഖകളുടെ പകർപ്പും ശേഖരിച്ചു.
വേണ്ട രേഖകളുടെ വിശദാംശങ്ങൾ നേരത്തെ തന്നെ കെ.എസ്.ഐ.ഡി.സിയെ അറിയിച്ചിരുന്നു. എസ്.എഫ്.ഐ.ഒ ആവശ്യപെട്ട എല്ലാ രേഖകളും നൽകിയെന്ന് കെ.എസ്.ഐ.ഡി.സി അറിയിച്ചു. ബുധനാഴ്ചയാണ് എസ്.എഫ്.ഐ.ഒ സംഘം കെ.എസ്.ഐ.ഡി.സിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ പരിശോധന നടത്തിയത്. മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ്.എഫ്.ഐ.ഒക്ക് നൽകിയിട്ടുള്ളത്.
Adjust Story Font
16