Quantcast

പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച സംഭവം: രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

ഗാര്‍ഹിക പീഡന കേസിൽ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴിയെടുത്തു

MediaOne Logo

Web Desk

  • Published:

    16 May 2024 4:11 AM GMT

Pantheerankavu domestic violence case
X

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ രാഹുലിനെ കണ്ടെത്താന്‍ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടും. രാഹുല്‍ പി.ഗോപാല്‍ വിദേശത്തേക്ക് കടന്നെ സംശയത്തിലാണ് പൊലീസിന്റെ പുതിയ നീക്കം.

അ​തേസമയം പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴിയെടുത്തു. ഫറോക്ക് എ.സി.പി സാജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സംസ്ഥാന സർക്കാർ യഥാസമയം ഇടപെട്ടുവെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

വിശദമായ മൊഴി കൊടുത്തെന്നും രാഹുല്‍ എവിടെ മുങ്ങിയാലും പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും പെണ്‍കുട്ടിയുടെ അച്ഛന്‍ ഹരിദാസ് പറഞ്ഞു. ഭർത്താവ് ക്രൂരമായി മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് വെളിപ്പെടുത്തി എറണാകുളം പറവൂർ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. 150 പവന്‍ സ്ത്രീധനമായി കിട്ടാൻ തനിക്ക് യോഗ്യതയുണ്ടെന്നാണ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ ആവർത്തിച്ചിരുന്നതെന്നും കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ മർദനം തുടങ്ങിയിരുന്നെന്നും യുവതി പറഞ്ഞു.

രാഹുലിനെതിരെ വധശ്രമത്തിനും സ്ത്രീധന പീഡന വകുപ്പും ചുമത്തിയിട്ടുണ്ട്. അതേസമയം പരാതിയിൽ കേസെടുക്കാൻ വൈകിയെന്ന പരാതിയിൽ പന്തീരങ്കാവ് എസ്എച്ച്ഒ എഎസ്.സരിനെ സസ്പെൻഡ് ചെയ്തു.

TAGS :

Next Story