Quantcast

കേരള സ്റ്റോറി റിലീസ് തടയണമെന്നാവശ്യം; ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഹരജി സുപ്രിംകോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈക്കോടതിയി​ലേക്ക് അയച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    15 May 2023 1:20 AM GMT

The Kerala Story; SC hear the appeal against High Court order today,High Court ,കേരള സ്റ്റോറി റിലീസ് തടയണമെന്നാവശ്യം; ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന്  പരിഗണിക്കും
X

ന്യൂഡല്‍ഹി: 'ദി കേരള സ്റ്റോറിയുടെ റിലീസ് തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹരജി സുപ്രിംകോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈക്കോടതിയി​ലേക്ക് അയച്ചിരുന്നു.

സിനിമ പ്രദർശനത്തിന് ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചപ്പോഴാണ് ഹരജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചത്. അതേസമയം, കേരള സ്റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബംഗാൾ സർക്കാരുകൾക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു.


TAGS :

Next Story