Quantcast

ആർ.ബിന്ദുവിനെതിരെ കുരുക്ക് മുറുകുന്നു; മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ടു ഗവർണർക്ക് കത്തു നൽകിയ മന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗം എന്നാണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2021-12-14 00:55:26.0

Published:

14 Dec 2021 12:53 AM GMT

ആർ.ബിന്ദുവിനെതിരെ കുരുക്ക് മുറുകുന്നു; മന്ത്രിയുടെ  രാജിക്കായി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
X

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് കുരുക്ക് മുറുകുന്നു. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ടു ഗവർണർക്ക് കത്തു നൽകിയ മന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗം എന്നാണ് ആരോപണം. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. അതേസമയം മന്ത്രിയുടെ ശിപാർശ അംഗീകരിച്ച ഗവർണറുടെ നടപടിയും ചട്ടവിരുദ്ധമാണ്.

പ്രൊ വി സി എന്ന എന്ന അധികാരം ഉപയോഗിച്ചാണ് വിസി നിയമനത്തിന് മന്ത്രി ആർ. ബിന്ദു ശിപാർശ നൽകിയത്. എന്നാൽ മന്ത്രിക്ക് ഇതിന് അധികാരമില്ല. സെർച്ച് കമ്മിറ്റിയാണ് വിസി നിയമന പട്ടിക ചാൻസലർ കൂടിയായ ഗവർണർക്ക് കൈമാറേണ്ടത്. ആ പട്ടികയിൽ നിന്ന് ഗവർണർ വിസിയെ തെരഞ്ഞെടുക്കണം. ഇല്ലാത്ത അധികാരം അവകാശപ്പെട്ട് മന്ത്രി നൽകിയത് ശിപാർശ കത്താണെന്നാണ് പ്രതിപക്ഷ ആരോപണം.

മന്ത്രിയുടെ കത്ത് മാത്രം അടിസ്ഥാനമാക്കി വിസി നിയമനത്തിന് അംഗീകാരം നൽകിയ ഗവർണറുടെ നടപടിയും ചോദ്യം ചെയ്യപ്പെടുകയാണ്. ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നൽകിയ നിർദേശം എന്തിന് ഗവർണർ അംഗീകരിച്ചു കൊടുത്തു എന്നതാണ് ചോദ്യം. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിക്കും.

അതേസമയം ചാൻസലർ പദവി ഗവർണറിൽ നിന്ന് എടുത്തുമാറ്റാൻ നേരത്തെ ശ്രമം നടത്തിയ യു.ഡി.എഫ് ഇപ്പോൾ മലക്കംമറിയുകയാന്നെന്നു എസ്.എഫ്.ഐ .ദേശീയ അധ്യക്ഷൻ വി.പി സാനു ആരോപിച്ചു. ഗവർണറെ തുണയ്ക്കുന്ന യു.ഡി.എഫ് നിലപാട് കോൺഗ്രസിന് ദോഷം ചെയ്യും. പല സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിനെ അധികാരത്തിനു പുറത്താക്കിയത് ഗവർണർമാർ മുഖേനയാണെന്നും സാനു ഡൽഹിയിൽ പറഞ്ഞു.



TAGS :

Next Story