കോഴിക്കോട് വീട് ജപ്തി ചെയ്ത് കുടുംബത്തെ ഇറക്കിവിട്ടു
ഇന്നലെ ഉച്ചക്ക് ശേഷമാണ് നസീറിനെയും കുടുംബത്തെയും ഇറക്കിവിട്ട് വടകര അർബൻ സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട് സീൽ ചെയ്തത്
കോഴിക്കോട്: തിരുവള്ളൂരിൽ വീട് ജപ്തി ചെയ്ത് കുടുംബത്തെ ഇറക്കിവിട്ടു. വടകര അർബൻ സഹകരണ ബാങ്കാണ് ഓട്ടോ ഡ്രൈവർ നസീറിന്റെ വീട് വായ്പ കുടിശികയെ തുടർന്ന് ജപ്തി ചെയ്തത്. 4 മാസം മുമ്പ് രണ്ടര ലക്ഷം രൂപ അടച്ചതിനാൽ ജപ്തി നടപടി ഉണ്ടാവില്ലെന്ന് ബാങ്കുകാർ ഉറപ്പ് നൽകിയിരുന്നതായി നസീർ പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ശേഷമാണ് നസീറിനെയും കുടുംബത്തെയും ഇറക്കിവിട്ട് വടകര അർബൻ സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട് സീൽ ചെയ്തത്. നസീറും ഭാര്യയും 3 മക്കൾക്കുമൊപ്പം ഈ വീട്ടിലാണ് അനുജനും ഭാര്യയും മകനും താമസിക്കുന്നത്. ബാങ്ക് പുറത്താക്കിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവർ.
2017 ലാണ് വടകര അർബൻ സഹകരണ ബാങ്കിൽ നിന്ന് നസീർ 17 ലക്ഷം രൂപ വായ്പയെടുത്തത്. കോവിഡ് കാലത്ത് അടവ് മുടങ്ങുകയും പലിശയടക്കം അടക്കാനുള്ള തുക 22 ലക്ഷം രൂപയായി വർധിക്കുകയും ചെയ്തു. വായ്പ അടക്കാൻ സമയം നീട്ടി നൽകണമെന്നും വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നുമാണ് നസീറിന്റെയും കുടുംബത്തിന്റെയും ആവശ്യം.
Adjust Story Font
16