Quantcast

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ മോഷണക്കേസ് പ്രതികൾ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

പ്രതികളെ പിടികൂടുന്നതിനിടെ മെഡിക്കൽ കോളേജ് സ്റ്റേഷനിലെ ഡ്രൈവർ സന്ദീപിനാണ് കുത്തേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-09-21 11:55:59.0

Published:

21 Sep 2023 12:00 PM GMT

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ മോഷണക്കേസ്
X

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ മോഷണക്കേസ് പ്രതികൾ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. പ്രതികളെ പിടികൂടുന്നതിനിടെ മെഡിക്കൽ കോളേജ് സ്റ്റേഷനിലെ ഡ്രൈവർ സന്ദീപിനാണ് കുത്തേറ്റത്. അക്രമിച്ച ഷിഹാദ്, അക്ഷയ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ക്ഷപ്പെട്ട മുഹമ്മദ് തായിഫിനായി തെരച്ചിൽ ആരംഭിച്ചു.

ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. കുറ്റിക്കാട്ടൂരിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിട്ടുണ്ട്, സ്റ്റേഷൻ പരിസരിച്ച് നിന്ന് കളവ് പോയ വാഹനം മോഷ്ടാക്കൾ കുറ്റിക്കാട്ടൂരിലുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് സ്‌റ്റേഷനിലെ പൊലീസുകാർ ഇവിടേക്കെത്തിയത്. രണ്ടു പേരെ പിടകൂടി മുന്നാമത്തെയാളെ പിടികൂടുന്നതിനിടെയാണ് പൊലീസുകാരന്റെ കൈയ്യിൽ കുത്തി പ്രതി രക്ഷപ്പെട്ടത്.

TAGS :

Next Story