സി ദിവാകരന്‍റെ പരാമർശം രാഷ്ട്രീയമായി ഉപയോഗിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല; വിമർശനവുമായി എ ഗ്രൂപ്പ്
ശക്തമായ പ്രതികരണം വേണമായിരുന്നുവെന്ന് എ ഗ്രൂപ്പിന്റെ വിമർശനം.
തിരുവനന്തപുരം: സോളാർ കേസിൽ സി ദിവാകരന്‍റെ പരാമർശം രാഷ്ട്രീയമായി ഉപയോഗിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമർശനവുമായി കോണ്‍ഗ്രസ് എ ഗ്രൂപ്പ്.എൽ.ഡി.എഫിനെതിരെ ചർച്ച തിരിക്കാൻ ആയില്ല. ശക്തമായ പ്രതികരണം വേണമായിരുന്നുവെന്നും എ ഗ്രൂപ്പിന്റെ വിമർശനം.
സോളാർ അഴിമതിക്കേസ് അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജൻ കോടികൾ വാങ്ങിയാണ് ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയത് എന്നായിരുന്നു ദിവാകരന്റെ വെളിപ്പെടുത്തൽ. സോളാർ സമരം എൽ.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെ ഒത്തു തീർപ്പാക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ദിവാകരന്റെ പരാമർശം.
നാലോ അഞ്ചോ കോടി രൂപ വാങ്ങിയാണ് എന്തോ കണകുണാ റിപ്പോർട്ട് എഴുതി വച്ചത് എന്നാണ് ദിവാകരന്‍ പറഞ്ഞത്. ദിവാകരന്റെ വെളിപ്പെടുത്തലിന് പിറകേ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തെത്തിയിരുന്നു.
Next Story
Adjust Story Font
16