Quantcast

തൃക്കാക്കര നഗരസഭ വൈസ് ചെയർമാനോട് രാജി ആവശ്യപ്പെട്ട് ലീഗ്

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രാജി നൽകാനാണ് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം അബ്ദുൽ മജീദിന്‍റെ നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-07-14 01:36:04.0

Published:

14 July 2023 1:34 AM GMT

thrikkakara municipality
X

തൃക്കാക്കര നഗരസഭ കാര്യാലയം

കൊച്ചി: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ എ.എ ഇബ്രാഹിംകുട്ടിയോട് രാജി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ്. മുസ്‍ലിം ലീഗിലെ മുൻ ധാരണ പ്രകാരം ഇബ്രാഹിംകുട്ടി രാജി വെക്കാതെ വന്നതോടെയാണ് നേതൃത്വത്തിന്‍റെ ഇടപെടൽ.. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് രാജി നൽകാനാണ് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം അബ്ദുൽ മജീദിന്‍റെ നിർദേശം.

തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്‍ സ്ഥാനം ആദ്യ രണ്ടര വർഷം എ.എ ഇബ്രാഹിംകുട്ടിക്കും അടുത്ത ഒന്നര വർഷം പി.എം യൂനുസിനും തുടർന്നുളള ഒരു വർഷം ടി.ജി ദിനൂപിനും നൽകുവാനായിരുന്നും ലീഗ് തീരുമാനം. എന്നാൽ ധാരണ പ്രകാരമുള്ള രണ്ടര വർഷം കഴിഞ്ഞിട്ടും നിലവിലെ വൈസ് ചെയർമാന്‍ സ്ഥാനം രാജി വെക്കാൻ ഇബ്രാഹിംകുട്ടിക്കും സന്നദ്ധനായില്ല. ഇതോടെയാണ് രാജിവെക്കാൻ ലീഗ് ജില്ലാ കമ്മിറ്റി നിർദേശം നൽകിയത് . എന്നാൽ രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ഇബ്രാഹിംകുട്ടി .

എൽ.ഡി.എഫ് വൈസ് ചെയർപേഴ്സിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നേരിടാനാണ് ലീഗ് സംസ്ഥാന നേതൃത്വം നിർദേശം നൽകിയതെന്നാണ് വാദം. ഡി.സി.സി നിർദേശ പ്രകാരം രാജിവെച്ച ഒഴിവിലേക്ക് പുതിയ ചെയർമാന്‍ വന്നതിനു ശേഷം പാർട്ടി കൂടിയാലോചിച്ച് രാജി വച്ചാൽ മതിയന്നെ നിർദേശം കിട്ടിയതായും ഇബ്രാഹിംകുട്ടി പറയുന്നു. ഇന്ന് 12 മണിക്ക് മുൻപ് രാജി വെച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.



TAGS :

Next Story