Quantcast

'ആധാരം മാത്രമേ കൈയിലുള്ളൂ, ഭൂമി കടലെടുത്തു'; ചാവക്കാട്ടെ കടൽ വിഴുങ്ങിയ ജീവിതങ്ങൾ

ഏത് നിമിഷവും കടലെടുക്കാവുന്ന നിലയിലാണ് തീരദേശപാത

MediaOne Logo

Web Desk

  • Published:

    8 July 2024 4:11 AM GMT

The life of people of Chavakkad being stolen by the sea
X

തൃശൂർ: നോക്കിനിൽക്കെ ജീവിതം കടൽ കവർന്നെടുത്ത കഥയാണ് തൃശൂർ ചാവക്കാട് കടപ്പുറം പഞ്ചായത്തുകാർക്ക് പറയാനുള്ളത്. ഈ നാട്ടിലെ പലർക്കും ആധാരം മാത്രമേ ഇപ്പോൾ കൈയിലുള്ളൂ, ഭൂമി കടലിനുള്ളിലാണ്. കടലെടുത്ത ഭൂമിക്ക് ഇപ്പോഴും കരമടയ്ക്കുന്ന അപൂർവത ഇവർക്ക് മാത്രം സ്വന്തം.

കൈയിൽ ആധാരവും കടലിൽ ഭൂമിയുമുള്ള അനേകം പേരുണ്ട് ഈ കടപ്പുറത്ത്. റവന്യു രജിസ്റ്ററിലെ പല ഭൂമികളും രേഖകളിൽ മാത്രമേയുള്ളൂ, നിരവധി വീടുകൾ കടലിനടിയിലായി. കളിസ്ഥലങ്ങൾ കടൽജീവികളുടെ കളിക്കളങ്ങളായി. ഏത് നിമിഷവും കടലെടുക്കാവുന്ന നിലയിലാണ് തീരദേശപാത.

തീരം കടലെടുക്കുന്നത് തടയാൻ എല്ലാ വർഷവും ആചാരം പോലെ ലക്ഷങ്ങൾ ചെലവഴിക്കും. പണമത്രയും തിരകളിൽ ഒഴുകിപ്പോകുന്നതല്ലാതെ ഇവരുടെ ദുരിതങ്ങൾക്ക് മാത്രം അറുതിയില്ല.

TAGS :

Next Story