ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍
സിയാലിന്റെ വ്യാജ ഓഫര്‍ ലെറ്ററും സീലുമുള്‍പ്പെടെ ഉപയോഗിച്ചാണ് സംഘം ഉദ്യോഗാര്‍ത്ഥികളില്‍ വിശ്വാസ്യത ഉണ്ടാക്കിയത്. നിലവില്‍ ലഭിച്ച 12 പരാതിക്കാരില്‍ നിന്നായി 50 ലക്ഷത്തിലധികം രൂപ സംഘം തട്ടിയിട്ടുണ്ടെന്നുമാണ് പോലീസ് കണ്ടെത്തല്‍.
കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കോഴിക്കോട് ഓമശ്ശേരി സ്വദേശി പുരുഷോത്തമനാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
കേസില്‍ രണ്ടാം പ്രതിയായ കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി കുറുപ്പത്ത് രവീന്ദ്രന്‍ നേരത്തെ അറസ്റ്റിലായിരുന്നു. സിയാലിന്റെ വ്യാജ ഓഫര്‍ ലെറ്ററും സീലുമുള്‍പ്പെടെ ഉപയോഗിച്ചാണ് സംഘം ഉദ്യോഗാര്‍ത്ഥികളില്‍ വിശ്വാസ്യത ഉണ്ടാക്കിയത്. നിലവില്‍ ലഭിച്ച 12 പരാതിക്കാരില്‍ നിന്നായി 50 ലക്ഷത്തിലധികം രൂപ സംഘം തട്ടിയിട്ടുണ്ടെന്നുമാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും മലപ്പുറം ജില്ലക്ക് പുറത്തുള്ളവരാണ് മറ്റു പ്രതികളെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു
Next Story
Adjust Story Font
16