Quantcast

വയനാട്ടിൽ ആദിവാസി യുവതിയെ പീഡിപ്പിച്ചയാൾ കസ്റ്റഡിയിൽ; ക്രൂരപീഡനത്തിനിരയായ യുവതി ചികിത്സയില്‍

തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആദിവാസി യുവതി ക്രൂര പീഡനത്തിനിരയായത്

MediaOne Logo

Web Desk

  • Updated:

    9 May 2023 2:59 AM

Published:

9 May 2023 12:50 AM

stop rape
X

പ്രതീകാത്മക ചിത്രം

വയനാട്: വയനാട്ടിൽ ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. പനവല്ലി സ്വദേശി അജീഷിനെയാണ് തിരുനെല്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജനനേന്ദ്രിയത്തിൽ 15 ലധികം മുറിവുകളോടെ ക്രൂരപീഡനത്തിനിരയായ യുവതി വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആദിവാസി യുവതി ക്രൂര പീഡനത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ബന്ധുവീട്ടിൽ താമസിക്കാനെത്തിയ യുവതിയെ പ്രദേശത്ത് ഉത്സവം നടക്കുന്നത് മുതലെടുത്ത് പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു.

ഏറെ നാളായി യുവതിയെ ഫോണിൽ വിളിക്കാറുണ്ടായിരുന്ന പ്രതി, ആളില്ലാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ വയനാട് മെഡിക്കൽ കോളജിൽ എത്തി പൊലീസ് മൊഴിയെടുത്തപ്പോൾ തനിക്ക് പരാതിയില്ലെന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ ഇത് പ്രതി വിവാഹ വാഗ്ദാനം നൽകിയതിനാലും പ്രതിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതിനാലുമാണെന്നാണ് യുവതി പൊലീസിൽ നൽകിയ പുതിയ മൊഴി. പ്രതി മുൻപും ആദിവാസി യുവതികളെ ഉപദ്രവിച്ചിരുന്നതായും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും വിവാഹ വാഗ്ദാനം നൽകിയും രക്ഷപ്പെടുകയായിരുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.



TAGS :

Next Story