സംസ്ഥാനത്ത് തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ ഇടുക്കി, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളതീരത്ത് പടിഞ്ഞാറൻ കാറ്റ് വീണ്ടും ശക്തമായതും അറബിക്കടലിൽ സ്ഥിതിചെയ്തിരുന്ന ഉന്നത മർദമേഖല ദുർബലമായതുമാണ് സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കാനുള്ള കാരണം. വെള്ളിയാഴ്ച വരെ വ്യാപക മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 5 സെന്റി മീറ്റർ വീതവും അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീ മീറ്റർ വീതവുമാണ് ഉയർത്തിയത്.
Adjust Story Font
16