അനർഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്
1457 പേരുടെ പട്ടികയാണ് നിയമസഭയില്‍ സർക്കാർ പുറത്ത് വിട്ടത്

തിരുവനന്തപുരം: അനർഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്. 1457 പേരുടെ പട്ടികയാണ് നിയമസഭയില്‍ സജീവ് ജോസഫിന്‍റെ ചോദ്യത്തിന് മറുപടിയായി സർക്കാർ പുറത്ത് വിട്ടത്. പേരും തസ്തികയും വകുപ്പും അടക്കമുള്ളതാണ് സർക്കാർ പുറത്ത് വിട്ട പട്ടിക. വകുപ്പ് തിരിച്ചുള്ള പേര് വിവര പട്ടികയില്‍ ഭൂരിഭാഗവും പാർട്ട് ടൈം ജീവനക്കാരാണ്. ഇവർ കൈപ്പറ്റിയ ക്ഷേമപെന്‍ഷന്‍ തിരിച്ച് പിടിക്കുന്നത് 18 ശതമാനം പലിശ സഹിതമാണ്.
ഇതിൽ കൂടുതൽ പേരും ആരോഗ്യവകുപ്പിൽ നിന്നുള്ളവരാണ്. ചില വകുപ്പുകൾ പണം ഈടാക്കാനുള്ള നിർദേശം നൽകിയിരുന്നു. അതിനിടയിലാണ് പേരുവിവരങ്ങൾ സർക്കാർ പുറത്ത് വിട്ടത്.
Next Story
Adjust Story Font
16