Quantcast

സ്‌കൂൾ തുറക്കൽ; പുതിയ മാർഗരേഖ ഫെബ്രുവരി 12ന്

സോഷ്യൽ മീഡിയ പോരാളികൾ വിദ്യാർഥികളെ കുഴപ്പത്തിലാക്കരുതെന്ന് അദ്ദേഹം അപേക്ഷിച്ചു

MediaOne Logo

Web Desk

  • Published:

    9 Feb 2022 1:07 PM GMT

സ്‌കൂൾ തുറക്കൽ; പുതിയ മാർഗരേഖ ഫെബ്രുവരി 12ന്
X

സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനുള്ള പുതിയ മാർഗരേഖ ഫെബ്രുവരി 12ന് പുറത്തിറക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിശദമായ മാർഗ്ഗരേഖയാകും പുറത്തിറക്കുകയെന്നും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനാണ് മുന്തിയ പരിഗണനയെന്നും അധ്യയന വർഷം നീട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷയും വേനലവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്നും ഫോക്കസ് ഏരിയ പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സോഷ്യൽ മീഡിയ പോരാളികൾ വിദ്യാർഥികളെ കുഴപ്പത്തിലാക്കരുതെന്ന് അദ്ദേഹം അപേക്ഷിച്ചു.

വിദ്യാഭ്യാസ നയം തീരുമാനിക്കാനുള്ള അവകാശം അധ്യാപക സംഘനകൾക്കല്ലെന്നും അവർ തങ്ങളുടെ ജോലി ചെയ്യുകയാണ് വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ സംഘടനയുള്ള ഡിപ്പാർട്ട്‌മെന്റാണ് വിദ്യാഭ്യാസവകുപ്പെന്നതിനാൽ എല്ലാവരുടെയും നിർദേശം കണക്കിലെടുക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

The new guidelines will be released on February 12 in the event that the schools are decided to be fully operational, Public Education Minister V.S. Shivankutty

TAGS :

Next Story