Quantcast

പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ ജാമ്യമില്ലാ കേസ് സഭയെ ഇന്നും പ്രക്ഷുബ്ധമാക്കും

എം.എൽ.എമാർക്കെതിരെ കള്ളക്കേസ് എടുത്ത വിഷയം സഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം

MediaOne Logo

Web Desk

  • Updated:

    2023-03-17 01:17:13.0

Published:

17 March 2023 1:13 AM GMT

kerala assembly
X

നിയമസഭ

തിരുവനന്തപുരം: പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിലെ പ്രതിഷേധം ഇന്ന് നിയമസഭയെ പ്രക്ഷുബ്ധമാക്കും. എം.എൽ.എമാർക്കെതിരെ കള്ളക്കേസ് എടുത്ത വിഷയം സഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഈ നോട്ടീസും സ്പീക്കർ അംഗീകരിക്കാൻ ഇടയില്ല. കേരള പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി ഭേദഗതി ബില്ലുകളുടെ സബ്ജക്ട് കമ്മറ്റി റിപ്പോർട്ടും ഇന്ന് സഭയിൽ വയ്ക്കും.

നിയമസഭയിലെ സംഘര്‍ഷത്തില്‍ ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രണ്ട് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്തപ്പോള്‍ ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ചുമത്തിയത് കലാപശ്രമം അടക്കമുള്ള കുറ്റങ്ങളാണ്. സര്‍ക്കാരിന് സമനില നഷ്ടപ്പെട്ടെന്നു പ്രതിപക്ഷം പരിസഹിച്ചു.

സഭയിലെ സംഘര്‍ഷം പരിഹരിക്കാനായി സ്പീക്കര്‍ യോഗം വിളിക്കുന്നതിനിടെയാണ് മറുവശത്ത് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞ് അസഭ്യം പറയുകയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തെന്ന വാച്ച് ആന്‍റ് വാര്‍ഡ് ഷീനയുടെ പരാതിയിലെടുത്ത കേസില്‍ റോജി എം.ജോണ്‍, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ.കെ.രമ, ഉമാ തോമസ് എന്നീ എം.എല്‍.എമാരാണ് പ്രതികള്‍. കോണ്‍ഗ്രസ് എം.എല്‍.എ ടി.ജെ.സനീഷ് കുമാറിന്‍റെ പരാതിയിലെടുത്ത കേസില്‍ സി.പി.എം അംഗങ്ങളായ എച്ച്.സലാം, സച്ചിന്‍ദേവ് എന്നിവരും അഡീഷണല്‍ ചീഫ് മാര്‍ഷന്‍ മൊയ്തീന്‍ ഹുസൈനും കണ്ടാലറിയാവുന്ന വാച്ച് ആന്‍റ് വാര്‍ഡ് അംഗങ്ങളുമാണ് പ്രതികള്‍. ഭരണപക്ഷത്തിനെതിരെ മൂന്ന് വകുപ്പുകളേയുള്ളു. എല്ലാം ജാമ്യം കിട്ടാവുന്നത്. പ്രതിപക്ഷത്തിനെതിരെ 8 വകുപ്പുകളുണ്ട്. അതില്‍ മൂന്നെണ്ണം ജാമ്യം ലഭിക്കാത്തതും.


TAGS :

Next Story