മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർവേ പ്രഹസനമെന്ന് എൻ.എസ്.എസ്
മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പത്തിക സർവേ പ്രഹസനമാണെന്ന് NSS. ഗ്രാമ പഞ്ചായത്തുകൾ വഴിയുള്ള വിവര ശേഖരണം ഗുണം ചെയ്യില്ല. യഥാർത്ഥചിത്രം മനസിലാകണമെങ്കിൽ ഭവന സന്ദർശനത്തിലൂടെ വിവരങ്ങൾ ശേഖരിക്കണമെന്നും എൻ.എസ്.എസ് ആവശ്യപ്പെടുന്നു.
സർവേ നടപടികളുമായി ബന്ധപ്പെട്ടാണ് എൻ.എസ്.എസിൻറെ പ്രതികരണം. മുന്നോക്ക സമുദായാംഗംങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്താൻ ഒരു സാമൂഹിക സാമ്പത്തിക സർവേ നടത്താനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. ഇത്തരത്തിലുള്ള സർവേ ഫലം കാണില്ലെന്നാണ് സംഘടനയുടെ നിലപാട്.
Next Story
Adjust Story Font
16