വെഞ്ഞാറമ്മൂടുണ്ടായ കാറപകടത്തിൽ കന്യാസ്ത്രി മരിച്ചു
പുരോഹിതനും കന്യാസത്രീകളും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം
തിരുവനന്തപുരം വെഞ്ഞാറമ്മൂടുണ്ടായ കാറപകടത്തിൽ കന്യാസ്ത്രി മരിച്ചു. നെടുമങ്ങാട് വെള്ളൂർക്കോണത്ത് ലാസ് അലയത്ത്മാന ചർച്ചിലെ സിസ്റ്റർ ഗ്രൈസ് മാത്യു (61) ആണ് മരിച്ചത്. പുരോഹിതനും കന്യാസത്രീകളും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഫാദർ അരുൺ (40), സിസ്റ്റർ എയിഞ്ചൽ മേരി (85), സിസ്റ്റർ ലിസിയ (38) സിസ്റ്റർ അനുപമ (38) എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെൻ്റ് ജോൺസ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു അപകടം. തൃശൂരിൽ നിന്നും വെള്ളൂർക്കോണത്തേയ്ക്ക് വരുകയായിരുന്ന കോളിസ് കാറാണ് അപകടത്തിൽപ്പെട്ടത്.ഫാദർ അരുൺ ആണ് വാഹനം ഓടിച്ചിരുന്നത്.അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. വെഞ്ഞാറമൂട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
Next Story
Adjust Story Font
16