Quantcast

മരുമകളുടെ മർദ്ദനത്തില്‍ വൃദ്ധയുടെ കാഴ്ച നഷ്ടപ്പെട്ടു; മകനും മരുമകളും ഒളിവില്‍

നളിനിയുടെ മകൻ വിനീതിനും ഭാര്യ പ്രിയക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു

MediaOne Logo

ijas

  • Updated:

    2022-10-22 02:29:18.0

Published:

22 Oct 2022 2:20 AM GMT

മരുമകളുടെ മർദ്ദനത്തില്‍ വൃദ്ധയുടെ കാഴ്ച നഷ്ടപ്പെട്ടു; മകനും മരുമകളും ഒളിവില്‍
X

കൊച്ചി: മരുമകളുടെ മർദ്ദനത്തെ തുടർന്ന് വൃദ്ധയുടെ കാഴ്ച നഷ്ടപ്പെട്ടു. തൃശൂർ സ്വദേശി നളിനിക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. നളിനിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2019ലാണ് നളിനിയുടെ ഭര്‍ത്താവ് വിജയന്‍ പിള്ള മരിക്കുന്നത്. ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം കൊല്ലം കൊട്ടിയത്തുള്ള മകന്‍റെ വീട്ടിലേക്ക് മാറി താമസിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മരുമകള്‍ പ്രിയയുടെ പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ടാണ് മാറി താമസിക്കുന്നതെന്നാണ് നളിനി പറയുന്നത്. തുടര്‍ന്ന് വീട്ടില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നതായും ശരീരത്തിന് പിന്‍വശത്ത് പൊള്ളലേറ്റതായും നളിനി പറയുന്നു.

മരുമകൾ പ്രിയ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് നളിനി മീഡിയ വണിന്നോട് പറഞ്ഞു. മർദ്ദിക്കരുത് എന്ന് അപേക്ഷിച്ചിട്ടും കേട്ടില്ലെന്നും ഒന്നരവർഷത്തോളം മര്‍ദ്ദനം തുടര്‍ന്നതായും നളിനി പറഞ്ഞു. മകന്‍റെ ദാമ്പത്യജീവിതം തകരുന്നതെന്ന് കരുതിയാണ് സംഭവം പുറത്തുപറയാതിരുന്നതെന്നും നളിനി മനസ്സുതുറന്നു.

സഹോദരന്‍ പുരുഷോത്തമന്‍ നായരാണ് നളിനിയെ രക്ഷപ്പെടുത്തിയത്. നളിനിയുടെ മകൻ വിനീതിനും ഭാര്യ പ്രിയക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സഹോദരന്‍ പുരുഷോത്തമന്‍ നായരുടെ പരാതിയില്‍ എറണാകുളം ഹില്‍ സ്റ്റേഷന്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവം കൊല്ലം കൊട്ടിയം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി അവിടേക്ക് കൈമാറിയിരിക്കുകയാണ്.

TAGS :

Next Story