Quantcast

ബാർ കോഴ: മുഖ്യമന്ത്രിയെ 2016ലെ ഫേസ്ബുക്ക് പോസ്റ്റ്‌ ഓർമിപ്പിച്ച് വി.ഡി. സതീശൻ

ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഇടതുപക്ഷത്തിനാണുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    25 May 2024 3:03 PM GMT

vd satheesan
X

വി.ഡി സതീശൻ  

തിരുവനന്തപുരം: ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് 2016ൽ പിണറായി വിജയൻ ഫേസ്ബുക്കിൽ പറഞ്ഞ കാര്യങ്ങൾ ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. എക്സൈസ് മന്ത്രി എം.ബി രാജേഷും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

2016 ൽ പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ മുഖ്യമന്ത്രിയെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു.

------------------------------------------------

"കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.

ഇങ്ങനെ കൂടുതല്‍ കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു കൊണ്ടാണോ 'ഘട്ടം ഘട്ടമായി' മദ്യ നിരോധനം നടപ്പാക്കുന്നത്?

യു ഡി എഫിന്റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാര്‍ കോഴയില്‍ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരില്‍ യു ഡി എഫ് അവതരിപ്പിക്കുന്നത്. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയദാർഢ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്. "

------------------------------------------------

ഇപ്പോൾ എല്ലാം ശരിയാകുന്നുണ്ട്. ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. എക്സൈസ് മന്ത്രി എം.ബി രാജേഷ് മാത്രമല്ല ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണ്.



TAGS :

Next Story