Quantcast

അപരൻമാർ ഫലിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിച്ച അപരൻമാർ നേടിയത് കുറഞ്ഞ വോട്ടുകൾ

ഒരു അപരനെ സിപിഎമ്മും മറ്റൊരാളെ ബിജെപിയും നിർത്തിയെന്നാണ് ആരോപണം.

MediaOne Logo

Web Desk

  • Published:

    23 Nov 2024 5:03 PM GMT

The others who contested against Rahul Mamkoottathil got less votes
X

പാലക്കാട്: പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിച്ച അപരൻമാർ നേടിയത് കുറഞ്ഞ വോട്ടുകൾ. രാഹുൽ ആർ 183 വോട്ടുകളും രാഹുൽ മണലഴി 157 വോട്ടുമാണ് നേടിയത്. ഒരു അപരനെ സിപിഎമ്മും മറ്റൊരാളെ ബിജെപിയും നിർത്തിയെന്നാണ് ആരോപണം.

18,840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 58,389 വോട്ടാണ് രാഹുൽ നേടിയത്. രണ്ടാംസ്ഥാനത്തുള്ള ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ 39,549 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ 37,293 വോട്ടാണ് നേടിയത്. നോട്ടക്ക് 1262 വോട്ട് ലഭിച്ചു.

മറ്റു സ്ഥാനാർഥികളും വോട്ടും: എം. രാജേഷ് ആലത്തൂർ (561), ബി. ഷമീർ (246), എരുപ്പശ്ശേരി സിദ്ദീഖ് (241), സെൽവൻ (141), എൻ.എസ്.കെ പുരം ശശികുമാർ (98).

TAGS :

Next Story