പ്രവാസിയിൽ നിന്നും കൈകൂലിവാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറെ പിടികൂടി
മാഞ്ഞൂർ പഞ്ചായത്തിലെ എ.ഇ ആയ അജിത്ത് കുമാറിനെയാണ് കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തതത്. ഇരുപതിനായിരം രൂപയും മദ്യവുമാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്
എ.ഇ അജിത് കുമാര്‍
കോട്ടയം: പ്രവാസിയിൽ നിന്നും കൈകൂലിവാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് പിടികൂടി. മാഞ്ഞൂർ പഞ്ചായത്തിലെ എ.ഇ ആയ അജിത്ത് കുമാറിനെയാണ് കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തതത്. ഇരുപതിനായിരം രൂപയും മദ്യവുമാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്.
2020ലാണ് മാഞ്ഞൂർ സ്വദേശിയായ പ്രവാസി നാട്ടിൽ പുതിയ സംരംഭം തുടങ്ങാൻമാഞ്ഞൂർ പഞ്ചായത്തിനെ സമീപിച്ചത്.എന്നാൽ പ്രോജക്ട് പ്ലാൻ സമർപ്പിച്ച ഇദേഹത്തിന് പെർമിറ്റിനുള്ള ശിപാർശ അസിസ്റ്റന്റ് എഞ്ചിനിയറായ അജിത്ത് കുമാർ നല്കിയില്ല. തുർന്നാണ് അനുമതി ലഭിക്കാൻ ഇയാൾ കൈക്കൂലിആവശ്യപ്പെട്ടത്. ആദ്യം 5000 രൂപ പ്രവാസി അജിത്ത് കുമാറിന് നല്കി. പിന്നാലെ 20000 രൂപയും മദ്യക്കുപ്പിയും ആവശ്യപ്പെട്ടു.
ഇതോടെയാണ് പ്രവാസി വിജിലൻസിനെ സമീപിച്ചത്. ഇന്ന് പഞ്ചായത്തിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഇയാളെ പിടികൂടുകയായിരുന്നു. ഫിനോഫ്തലിൻ പൗഡർ പുരട്ടിയ പണം കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം വിജിലൻസ് എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവാസിയുടെ പരാതിയിൽ നടപടി സ്വീകരിച്ചത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
Adjust Story Font
16