Quantcast

'സഹപ്രവര്‍ത്തക അടക്കം 20 സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി'; സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടിയില്ല

ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി സോണയ്‌ക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല

MediaOne Logo

Web Desk

  • Updated:

    2023-01-14 10:55:29.0

Published:

12 Jan 2023 10:50 AM GMT

The party did not take any action against the area committee member who captured nude scenes of around 20 women including his colleagues
X

എ.പി സോണ

ആലപ്പുഴ: സഹപ്രവർത്തകരുൾപ്പെടെ 20ഓളം സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ സി.പി.എം ഏരിയ കമ്മറ്റി അംഗത്തിനെതിരെ പാർട്ടി നടപടിയെടുത്തില്ല. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി സോണയ്‌ക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ട് രണ്ടുമാസം പിന്നിടുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് വിശദീകരണം.

അതേസമയം കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ. ആരും പാർട്ടി വിട്ട് പോകില്ല. ലഭിച്ച പരാതികളിൽ പരിഹാരം ഉണ്ടാകും. അവർ ഉന്നയിച്ച പരാതികളിൽ ചില വസ്തുതകൾ ഉണ്ടെന്ന് ബോധ്യമായി. താഴെ തട്ടിൽ യോഗങ്ങൾ ചേരും.

സി.പി.എം നേതാവിന്റെ വാഹനത്തിലെ ലഹരിക്കടത്തിൽ ഷാനവാസിന് സജി ചെറിയാൻ ക്‌ളീൻ ചിറ്റ് നൽകിയിട്ടില്ല. ഷാനവാസ് കുറ്റവിമുക്തനാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് കാര്യങ്ങൾ വളച്ചൊടിച്ചൊടിച്ചതെന്നാണ് എന്നാണ് തന്നോട് പറഞ്ഞത്. തെളിവില്ലെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. ലഹരിക്കടത്തിൽ ഷാനവാസിന്റെ പങ്ക് അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story