Quantcast

'ആരോപണങ്ങൾക്ക് മറുപടി പറയാൻ പാർട്ടി ബാധ്യസ്ഥരല്ല'; ഫേസ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി

അർജുൻ ആയങ്കി കരിപ്പൂരിലേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാ‍ർ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല

MediaOne Logo

ijas

  • Updated:

    2021-06-25 02:44:45.0

Published:

25 Jun 2021 2:33 AM GMT

ആരോപണങ്ങൾക്ക് മറുപടി പറയാൻ പാർട്ടി ബാധ്യസ്ഥരല്ല; ഫേസ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി
X

രാമനാട്ടുകര കേസിൽ കസ്റ്റംസിന് മുന്നിൽ ഹാജരായി സത്യം തെളിയിക്കുമെന്ന് അർജുൻ ആയങ്കി. മൂന്ന് കൊല്ലമായി സി.പി.എമ്മുമായി ബന്ധമില്ല. ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്‍റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുകയാണ് ചെയ്യുന്നത്. അർജുൻ ആയങ്കിയുമായി ഉൾപ്പെടെയുള്ളവർക്കെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണം. രാമനാട്ടുകര സംഭവത്തിൽ ഈ മാസം 28 ആം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.

'മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പര്‍ഷിപ്പിലോ പ്രവര്‍ത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാന്‍ യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആ പാര്‍ട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്. മാധ്യമങ്ങള്‍ പടച്ചുവിടുന്ന അര്‍ദ്ധസത്യങ്ങള്‍ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. കൂടുതല്‍ കാര്യങ്ങള്‍ വഴിയേ പറയാം,' അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിച്ചു.

രാമനാട്ടുകരയിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അർജുൻ ആയങ്കിയുടെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസിന്‍റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. അർജുൻ ആയങ്കി കരിപ്പൂരിലേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാ‍ർ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കരിപ്പൂരിൽ നിന്നും അഴീക്കോട് എത്തിച്ച് ഉരു നി‍ർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ, പൊലീസ് എത്തും മുൻപേ അർജ്ജുന്‍റെ കൂട്ടാളികൾ മാറ്റിയിരുന്നു. കണ്ണൂർ അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയാണ് അർജുൻ ആയങ്കി.

TAGS :

Next Story